കൊടുങ്ങല്ലൂർ: വാളയാർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ടും കേസന്വേഷണത്തിൽ ഉണ്ടായ വീഴ്ചക്കുമെതിരെയും പ്രതിഷേധമുയർത്തി,
കേരള മഹിളാസംഘം കയ്പമംഗലം മണ്ഡലം കമ്മിറ്റി മതിലകത്ത് പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തുടർന്ന് മഹിളാസംഘം മണ്ഡലം പ്രസിഡന്റ് ബേബി ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ മതിലകത്ത് ചേർന്ന പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി പി.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. മഹിളാസംഘം സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. ജയ, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി ടി.പി. രഘുനാഥ്, മണ്ഡലം സെക്രട്ടറി ഹഫ്‌സ ഒഫൂർ, ജില്ലാ കമ്മറ്റി അംഗം ലേഖ രവി എന്നിവർ സംസാരിച്ചു.
നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ ജ്വാല തീർത്തു. ഇന്ദിരാഭവനിൽ നിന്നും പ്രകടനമായി സിവിൽ സ്റ്റേഷൻ പരിസരത്തേക്ക് എത്തി മെഴുകുതിരികൾ കത്തിച്ച് ജ്വാല തീർത്തു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടെക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.എം. മോഹിയുദ്ദീൻ, പ്രൊഫ: കെ.കെ. രവി, വേണു വെണ്ണറ, പ്രൊഫ: സി.ജി ചെന്താമരാക്ഷൻ, കെ.പി. സുനിൽകുമാർ, ഇ.എസ്. സാബു, വി.എം. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.