പാവറട്ടി: പറപ്പൂർ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം നടപ്പിലാക്കുന്ന 'ഉപജീവനം' പദ്ധതി രമ്യ ഹരിദാസ് എം പി ഉദ്ഘാടനം ചെയ്തു. കാർഗിൽ രക്തസാക്ഷി ലഫ്റ്റനന്റ് കേണൽ സുനിൽ ശ്രീധർ, പരിശീലന പറക്കലിനിടെ ഹെലികോപ്ടർ തകർന്നുവീണ് മരിച്ച ഫ്‌ളയിംഗ് ഓഫീസർ ശ്രീജിത്ത് എം എന്നിവരുടെ മാതാപിതാക്കളെ മുൻ എം.എൽ.എ: എൻ.ആർ. ബാലൻ ആദരിച്ചു. സ്‌കൂൾ മാനേജർ റവ. ഫാ. ജോൺസൺ അന്തിക്കാടൻ അദ്ധ്യക്ഷനായി. വീടുകളിലേക്കുള്ള തുണി സഞ്ചി വിതരണം പദ്ധതി ഉദ്ഘാടനം തോളൂർ പഞ്ചായത്ത് പ്രസിഡന്റ് രാധ രവീന്ദ്രൻ നിർവഹിച്ചു . പ്രിൻസിപ്പൽ റെയ്‌സൽ പോൾ, സി.ഒ. ജോയ്, ജിന്റോ ജോസഫ്, റോയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.