പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്ത് കേരളോത്സവത്തിൽ പെരുവല്ലൂർ സെഞ്ച്വറി ക്ലബിന് ഓവറാൾ കിരീടം. 272 പോയന്റ് നേടിയാണ് കിരീടം ചൂടിയത്. 209 പോയന്റുമായി യുവ പേനകം രണ്ടാം സ്ഥാനവും 195 പോയന്റുമായി കുരക്ഷേത്ര മുല്ലശ്ശേരി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുല്ലശ്ശേരി ഹിന്ദു യു.പി സ്കൂളിൽ നടന്ന സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ജന്നി ജോസഫ്, ഇന്ദലേഖ ബാജി, സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, പി.കെ. രാജൻ, ക്ലമന്റ് ഫ്രാൻസിസ്, മേരി പ്രിൻസ്, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ്‌കുമാർ, യൂത്ത് കോ- ഓർഡിനേറ്റർ എം.ബി. ശ്രീജിഷ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.