ചേലക്കര: 2018ലെ പ്രളയത്തിൽ തകർന്ന ചേലക്കര നിയോജക മണ്ഡലത്തിലെ കനാൽ, തോട്, കുളം സംരക്ഷണ ഭിത്തി എന്നിവ പുനർനിർമ്മിക്കുന്നതിനും കുളങ്ങൾ നവീകരിക്കുന്നതിനുമായി ആറ് കോടി രൂപ ജലസേചന വകുപ്പിൽ നിന്നും അനുവദിച്ചതായി യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.
മൈനർ ഇറിഗേഷൻ ചേലക്കര, വടക്കാഞ്ചേരി എന്നീ സെക്‌ഷൻ ഓഫീസ് പരിധിയിൽ വരുന്ന ചേലക്കര നിയോജക മണ്ഡലത്തിലെ 36 പ്രവൃത്തികൾക്കാണ് തുക അനുവദിച്ച് ഭരണാനുമതിയായത്. 36 ഓളം പ്രവൃത്തികൾക്കാണ് 6 കോടിയോളം രൂപ അനുവദിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ചേലക്കര, വടക്കാഞ്ചേരി സെക്‌ഷൻ ഓഫീസുകൾ വഴി ടെൻഡർ നടത്തി പ്രവൃത്തികൾ പൂർത്തീകരിക്കുമെന്നും യു.ആർ. പ്രദീപ് എം.എൽ.എ അറിയിച്ചു.

ദേശമംഗലം പഞ്ചായത്തിൽ

പല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ സ്‌കീമിന്റെ നവീകരണം - 15 ലക്ഷം

പുത്തൻകുളം ഒലിച്ചി തോടിന്റെ ഭിത്തി സംരക്ഷണം - 13.4 ലക്ഷം

ചാന്തിയാൻ തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ - 11.1 ലക്ഷം

വരവൂർ പഞ്ചായത്തിൽ

വരവൂർ മെയിൻ തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ - 14.5 ലക്ഷം

വിരുട്ടാണം തോടിന്റെ ഭിത്തി പുതുക്കി ശരിയാക്കൽ - 9.3 ലക്ഷം

മുള്ളൂർക്കര പഞ്ചായത്തിൽ

വളവ് ഒടുങ്ങാട്ടുപ്പടി തോടിന്റെ ഭിത്തികൾ പുതുക്കി ശരിയാക്കൽ - 13 ലക്ഷം

മുള്ളൂർക്കര തോടിന്റെ ഭിത്തികൾ പുതുക്കി ശരിയാക്കൽ - 11 ലക്ഷം

അസുരൻകുണ്ട് ഡാമിന്റെ സർപ്ലസ് കനാൽ ശരിയാക്കൽ - 45 ലക്ഷം

അസുരൻകുണ്ട് ഡാം സർപ്ലസ് സ്ട്രച്ഛറിന്റെ പുനർനിർമ്മാണം - 45 ലക്ഷം

ഇടതു ബ്രാഞ്ച് കനാൽ ശരിയാക്കൽ രണ്ട് പ്രവർത്തികൾക്ക് - 40 ലക്ഷം

അസുരൻകുണ്ട് ഡാം റോഡ് ശരിയാക്കൽ - 15 ലക്ഷം

തിരുവില്വാമല പഞ്ചായത്തിൽ

ഇട്ടിച്ചിരികുണ്ട് ലിഫ്റ്റ് ഇറിഗേഷൻ സ്‌കീം വലത് ബ്രാഞ്ച് കനാൽ ശരിയാക്കൽ - 35 ലക്ഷം

പകവത്ത് അകപ്പാട് തോടിന്റെ മണ്ണുമാറ്റൽ - 15 ലക്ഷം

ഇട്ടിച്ചിരികുണ്ട് ലിഫ്റ്റ് ഇറിഗേഷൻ സ്‌കീം ഇടത് ബ്രാഞ്ച് കനാൽ ശരിയാക്കൽ - 40 ലക്ഷം

പാറക്കടവ് ലിഫ്റ്റ് ഇറിഗേഷൻ സ്‌കീം അറ്റകുറ്റപ്പണികൾക്ക് - 20 ലക്ഷം

പഴയന്നൂർ പഞ്ചായത്തിൽ

അറക്കാമല ലിഫ്റ്റ് ഇറിഗേഷൻ സ്‌കിം അറ്റകുറ്റപ്പണികൾക്ക് - 20 ലക്ഷം

പഴയന്നൂർ ലിഫ്റ്റ് ഇറിഗേഷൻ സ്‌കിം പ്രധാന കനാൽ ശരിയാക്കൽ - 60 ലക്ഷം

ചൂലിപ്പാടം ചെക്ക് ഡാമിന്റെ മണ്ണ് മാറ്റാൻ - 12 ലക്ഷം

കുട്ടാടൻ ചെക്ക് ഡാം നിർമ്മാണം - 12 ലക്ഷം

കുമ്പളക്കോട് വടക്കേത്തറ പാടശേഖരം ഫീൽഡ് ചാനൽ മെച്ചപ്പെടുത്തൽ - 45 ലക്ഷം

നീലിച്ചിറ പാടശേഖരത്തിനടുത്തുള്ള കല്ലേപ്പാടം തോട്ടിലേക്കുള്ള ഫീൽഡ് ചാനലിന് - 30 ലക്ഷം

രാമൻചെട്ടി കുളം മെച്ചപ്പെടുത്തൽ - 2.12 ലക്ഷം

വള്ളത്തോൾ നഗർ പഞ്ചായത്തിൽ

കുളമ്പ് കുളത്തിലെ മണ്ണ് മാറ്റൽ - 6 ലക്ഷം

കരിമ്പാടം തോട്ടിലെ മണ്ണ് മാറ്റൽ - 15 ലക്ഷം

നെല്ലികുളം, മണ്ണാഴികുളം എന്നിവ മെച്ചപ്പെടുത്തൽ - 1 ലക്ഷം

ചേലക്കര പഞ്ചായത്തിൽ

കോരനാട്ടുകുളം മെച്ചപ്പെടുത്തൽ - 2 ലക്ഷം

പാഞ്ഞാൾ പഞ്ചായത്തിൽ

ചാത്തൻ കുളത്തിലെ മണ്ണുമാറ്റൽ - 7 ലക്ഷം

കുന്നത്തോട്ടിലെ മണ്ണുമാറ്റൽ - 15 ലക്ഷം

കൂളിത്തോട്ടിലുള്ള മുല്ലക്കൽ വി.സി.ബി യിലെ മണ്ണുമാറ്റൽ - 15 ലക്ഷം
പന്നിക്കുഴി വി.സി.ബിയിലെ മണ്ണുമാറ്റൽ - 15 ലക്ഷം