ചെന്നൈ : ഇന്നലെ നടന്ന ഐ.എസ്.എൽ മത്സരത്തിൽ എ ടി കെ 1-0ത്തിന് ചെന്നൈയിൻ എഫ്.സിയെ തോൽപ്പിച്ചു. 48-ാം മിനിട്ടിൽ ഡേവിഡ് വില്ല്യംസാണ് വിജയഗോൾ നേടിയത്. ആദ്യ മത്സരത്തിൽ ബ്ളാസ്റ്റേഴ്സിനോട് തോറ്റിരുന്ന എ ടി കെ തുടർച്ചയായ രണ്ടാം ജയത്തോടെ ആറുപോയിന്റുമായി പട്ടികയിൽ മുന്നിലെത്തി.