congress-chentrapinni
കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൃഗാശുപത്രിയിലേക്ക് മരുന്നുകൾ വാങ്ങി നൽകി പ്രതിഷേധിക്കുന്നു.

കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി മൃഗാശുപത്രിയിൽ അത്യവശ്യ ഘട്ടത്തിൽ വേണ്ട മരുന്നുകളും വിരശല്യത്തിന് ഉപയോഗിക്കുന്ന ഗുളികകൾ അടക്കമുള്ളവയും ഇല്ലാതായിട്ട് ഏറെ നാളുകളായെന്ന് കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ ക്ഷീര കർഷകർക്കും മൃഗങ്ങൾക്കും ലഭ്യമാക്കേണ്ട യാതൊരു മരുന്നുകളോ സേവനങ്ങളോ മൃഗാശുപത്രയിൽ നിന്നും ലഭ്യമല്ലെന്നും മൃഗാശുപത്രിയുടെ നിലവിലെ പ്രവർത്തനത്തിൽ ഗ്രാമ പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നും നേതാക്കൾ കുറ്റപെടുത്തി. ഇതിനെതിരെ ചെന്ത്രാപ്പിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഉമറുൽ ഫറൂഖിന്റെ നേതൃത്വത്തൽ പ്രതിഷേധാത്മകമായി വാങ്ങിച്ച മരുന്നുകൾ വെറ്ററിനറി ഡോക്ടർക്ക് കൈമാറി. നേതാക്കളായ പി.ഡി. സജീവ്, ബേബി തോമസ്, തോമസ് എലുവത്തിങ്കൽ, ടി.എ. അബ്ദുള്ള, ലൈല മജീദ്, എം.പി. ബിജു എന്നിവർ സംബന്ധിച്ചു.