മാള: പുത്തൻചിറ സർക്കാർ ആശുപത്രിക്ക് സമീപം മരം വീണ് വൈദ്യുത പോസ്റ്റുകൾ തകർന്നു. മരങ്ങൾ വീണ് അഞ്ച് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. ഉച്ചതിരിഞ്ഞുണ്ടായ കനത്ത കാറ്റിൽ മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു. പിന്നീട് മാളയിൽ നിന്ന് അഗ്നിശമന സേനയെത്തിയാണ് മരം മുറിച്ചു നീക്കിയത്. പോസ്റ്റ് നിർമ്മാണത്തിന് ഉപയോഗിച്ച കമ്പിയുടെ ബലമില്ലായ്മയാണ് ഒടിഞ്ഞുവീഴാൻ ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.