തൃശൂർ: നീന്തൽക്കുളത്തിൽ നിന്ന് സ്വർണ്ണം വാരിയും റെക്കാഡിട്ടും കൗമാരതാരങ്ങൾ തിളങ്ങിയതോടെ സംസ്ഥാന സ്‌കൂൾ ഗെയിംസ് മത്സരം സജീവമായി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗെയിംസിൽ ബാൾ ബാഡ്മിന്റൺ, വെയ്റ്റ് ലിഫ്റ്റിംഗ് മത്സരങ്ങൾ തിങ്കളാഴ്ച തുടങ്ങിയെങ്കിലും നീന്തൽക്കുളം ഉണർന്നപ്പോഴാണ് ആളും ആരവവുമുയർന്നത്.

ജൂഡോ മത്സരങ്ങൾ ബുധനാഴ്ച നടക്കും. തൃശൂർ വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്‌സ്, ഗവ. എൻജിനിയറിംഗ് കോളേജ് മൈതാനം എന്നിവിടങ്ങളിൽ നവംബർ രണ്ടുവരെയാണ് മത്സരങ്ങൾ.14 ജില്ലകളിൽ നിന്ന് 3500 ൽ ഏറെ കായികതാരങ്ങളും 300ൽപരം ഒഫീഷ്യൽസും പങ്കെടുക്കുന്നുണ്ട്. മത്സരവിജയികൾക്ക് സ്‌കൂൾ ഗെയിംസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

ഫ്രീ സ്‌റ്റൈൽ, 400 മീ.

സബ്ജൂനിയർ ബോയ്‌സ്:

1.ഗൗരിശങ്കർ (എച്ച്. എസ്. എസ്. നന്ദിയോട്)
2. ജി. അഭിജിത്ത് (ബി.എൻ.വി.വി.തിരുവല്ലം)

സബ് ജൂനിയർ ഗേൾസ്:


1.എസ്.വർഷ (സി.എസ്.എച്ച്. പിരപ്പൻകോട്)
2. എം.ആർ. അനഘ (സായ്, തിരുവനന്തപുരം)

ജൂനിയർ ബോയ്‌സ്:


1.ജി.ആർ. കുമരേഷ് (സായ്, തിരുവനന്തപുരം)
2.ടി. എസ്. പ്രണവ് (വി. എച്ച്. എസ്. എസ്. കളമശേരി)

ജൂനിയർ ഗേൾസ്:


1.ഭദ്ര സുദേവൻ (സായ്, തിരുവനന്തപുരം)
2.അമൃത എലിൻ ബേബി (ചെർപുങ്കൽ ഹോളിക്രോസ് എച്ച്. എസ്. എസ്.)

സീനിയർ ബോയ്‌സ്:


1.എസ്. ആകാശ് (തിരുവല്ലം എച്ച്. എസ്. എസ്.)
2.യു. ഉല്ലാസ് (സായ് തിരുവനന്തപുരം)

സീനിയർ ഗേൾസ്:


1.അനീന ബിജു (സായ് തിരുവനന്തപുരം)
2. അനുമോൾ (സി.എസ്.എച്ച്. പിരപ്പൻകോട്)