kalolsavam
മാള വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്യുന്നു.

മാള: മാള വിദ്യാഭ്യാസ ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി വിത്സൻ, മാള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സിസ്റ്റർ പ്രസന്ന, സിസ്റ്റർ ഫ്ലവററ്റ്, സി.ജെ. ബേബി, എം.ബി. സുരേഷ്, ടി.എസ്. സുരേഷ് കുമാർ, പി.എസ്. മിനി, സജി സി. പോൾസൺ എന്നിവർ സംസാരിച്ചു. മാള വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ മേജൊ പോൾ .കെ സമ്മാനങ്ങൾ വിതരണം ചെയ്തു.