ചാലക്കുടി: പനമ്പിള്ളി സ്മാരക ഗവ. കോളേജിൽ ദേശീയ സെമിനാർ ആരംഭിച്ചു. സമകാലീനത, സങ്കൽപ്പവും യാഥാർത്ഥ്യവും എന്ന വിഷയത്തിൽ മൂന്ന് ദിവസമായി നടക്കുന്ന സെമിനാർ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ.എസ്. രവികുമാർ ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി ഡോ. വി. പാർവതി, വൈസ് പ്രിൻസിപ്പൽ ഡോ. എൻ.എ. ജോമോൻ, ഡോ. ശ്രീരേഖ, യൂണിയൻ ചെയർമാൻ സി.ആർ. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. തുടർന്ന് ശീതൾ ശ്യാം, ഡോ. പി. പവിത്രൻ, ഡോ. ജി. ഉഷാകുമാരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. കോളേജിലെ ഭാഷാവിഭാഗങ്ങൾ ചേർന്ന് പ്രസിദ്ധീകരിച്ച ജേണൽ ഡോ. പി. പവിത്രൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. അരവിന്ദ് കൃഷ്ണന് നൽകി പ്രകാശനം ചെയ്തു.