gvr-chavakkad-kalolsavam-
ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ജേതാക്കളായ മമ്മിയൂർ എൽ.എഫ്.സി.ജി.എച്ച്. സ്‌ക്കൂൾ വിദ്യാർത്ഥികൾ ട്രോഫിയുമായി

ഗുരുവായൂർ: നാലു ദിവസങ്ങളിലായി നടന്നുവന്നിരുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങി. മമ്മിയൂർ എൽ.എഫ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പതിവു പോലെ കലോത്സവത്തിൽ ജേതാക്കളായി. 611 പോയിന്റാണ് എൽ.എഫ് കോൺവെന്റിന് ലഭിച്ചത്. രണ്ടാം സ്ഥാനക്കാരായ ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിന് 472 പോയിന്റ് ലഭിച്ചു. 446 പോയിന്റുമായി ആതിഥേയരായ ബ്രഹ്മകുളം സെന്റ് തേരാസ് സ്‌കൂൾ മൂന്നാം സ്ഥാനം നേടി.
കലോത്സവത്തിന്റെ സമാപനം നഗരസഭാ ചെയർപേഴ്‌സൺ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.പി. വിനോദ് അദ്ധ്യക്ഷനായി. നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായി. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബുഷറ കുന്നംമ്പത്ത്, പി.കെ. ബഷീർ, മറിയും മുസ്തഫ, എ.ഡി. ധനീബ്, യു.കെ. ലതിക, കെ. ആഷിദ, വി.ആർ. അപ്പു മെമ്മോറിയൽ സ്‌കൂൾ പ്രിൻസിപ്പൽ ജിതമോൾ പി. പുല്ലേലി, പി.ടി.എ പ്രസിഡന്റ് എം.വി. ബിജു, കെ.പി. പോളി തുടങ്ങിയവർ സംസാരിച്ചു.