ഗുരുവായൂർ: വാളയാറിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട സഹോദരിമാരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ കോഴിക്കോട് എസ്.പി ഓഫീസ് മാർച്ചിനുനേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ നഗരത്തിൽ പ്രകടനം നടത്തി. പ്രതിഷേധ യോഗം ബി.ജെ.പി സംസ്ഥാന സമിതി അംഗം ദയാനന്ദൻ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ. അനീഷ് മാസ്റ്റർ അദ്ധ്യക്ഷനായി. നേതാക്കളായ അനിൽ മഞ്ചറമ്പത്ത്, എം.കെ. ഷൺമുഖൻ, സുമേഷ് തേർളി തുടങ്ങിയവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് ഭാരവാഹികളായ ബാബു തൊഴിയൂർ, ദീപ ബാബു, കെ.ആർ. ചന്ദ്രൻ, സൂരജ് കർണംകോട്ട്, സുമേഷ് കടിക്കാട്, സബീഷ് വടക്കേക്കാട്, കെ.ആർ. ബൈജു തുടങ്ങിയവർ നേതൃത്വം നൽകി.