ചെറുതുരുത്തി: വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗം മത്സരങ്ങൾ പൂർത്തിയായപ്പോൾ ഗവ. എൽ.പി. സ്‌കൂളിന് ഓവറാൾ കിരീടം നേടി. എൽ.പി വിഭാഗത്തിൽ 23 മത്സരങ്ങൾ പൂർത്തിയായപ്പോൾ 57 പോയിന്റുകളോടെയാണ് ചെറുതുരുത്തി സ്‌കൂൾ കിരീടം നേടിയത്. 56 പോയിന്റോടെ ചിറ്റണ്ട ജ്ഞാനോദയം യു.പി സ്‌കൂളും വെങ്ങാനെല്ലൂർ എൻ.എം.എൽ.പി സ്‌കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. അറബി കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ 45 പോയിന്റോടെ ചേലക്കര ലിറ്റിൽ ഫ്‌ളവർ കോൺവെന്റും ഓവറാൾ നേടി. സെന്റ് ഫ്രാൻസിസ് എൽ.പി സ്‌കൂൾ വടക്കാഞ്ചേരി രണ്ടാം സ്ഥാനവും നേടി. 12 വേദികളിലായി യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി മത്സരങ്ങൾ പുരോഗമിക്കുകയാണ്. കലോത്സവത്തിന്റെ സമാപന ദിനമായ ഇന്ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യും.