തൃപ്രയാർ : ജില്ലാ സി.ബി.എസ്.ഇ വോളിബാൾ ടൂർണ്ണമെന്റിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ കിരീടം നേടി. തൃപ്രയാർ ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിലാണ് സമാപന മത്സരം നടന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തെ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്കും പെൺകുട്ടികളുടെ വിഭാഗത്തിൽ ഭാരതീയ വിദ്യാഭവനെ കൊടുങ്ങല്ലൂരിനെ രണ്ട് സെറ്റുകൾക്കുമാണ് ചെന്ത്രാപ്പിന്നി എസ്.എൻ വിദ്യാഭവൻ പരാജയപ്പെടുത്തിയത്. വലപ്പാട് കാർമൽ സ്കൂൾ പ്രിൻസിപ്പൽ സി. മെറീറ്റാ എ തേറാറ്റിൽ സമ്മാനം വിതരണം ചെയ്തു. ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം ഐ.ഇ.എസ് പബ്ളിക് സ്കൂൾ തൃശൂരും സി.എസ്.എം സെൻട്രൽ സ്കൂൾ ഇടശ്ശേരിയും പങ്കിട്ടു. ലെമർ പബ്ളിക്ക് സ്കൂളും ഐ.ഇ.എസ് പബ്ളിക്ക് സ്കൂളുമാണ് പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയത്.