ഗുരുവായൂർ: ദേവസ്വം ആദ്യമായി ന്യത്തോത്സവം സംഘടിപ്പിക്കുന്നു. പത്ത് ദിവസം നീളുന്ന നൃത്തസന്ധ്യക്ക് ഗുരുപവനേശ്വര ന്യത്തോത്സവം എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ന് വൈകീട്ട് നൃത്തോത്സവത്തിന് തുടക്കമാകും. 6.45ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പത്മ സുബ്രഹ്മണ്യം നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനാകും. തുടർന്ന് രചന നാരായണൻകുട്ടിയുടെ നൃത്തം അരങ്ങേറും. ദിവസവും രാത്രി ഏഴിന് നൃത്തം അരങ്ങേറും. നവിൻ നടരാജൻ, ദിവ്യ ഉണ്ണി, ലോപമുദ (ഒഡിസി), ഹരി, ചേതന (കഥക്), ദക്ഷിണ വൈദ്യനാഥൻ, റെഡ്ഡി ലക്ഷ്മി, ജ്യോത്സന ജഗന്നാഥൻ, മധുമിത മഹാപാത്ര, ലാവണ്യ ആനന്ദ്, ശ്വേത പ്രചണ്ഡ എന്നിവരാണ് വിവിധ ദിവസങ്ങളിലായി നൃത്തോത്സവത്തിൽ പങ്കെടുക്കുന്നത്.