accident-death

പുതുക്കാട്: സംരക്ഷണ ഭിത്തിയില്ലാത്ത വീടിന്റെ ടെറസിൽ നിന്നും വീണ് സ്ത്രീ മരിച്ചു. തെക്കെ തൊറവ് കച്ചറക്കൽ കിഴക്കുടൻ ഷാജുവിന്റെ ഭാര്യ ശാന്ത (45) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് 4.30നാണ് വീടിനോട് ചേർന്നുള്ള തോട്ടിൽ ശാന്തയെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്നലെ മഴ മാറി നിന്ന സമയത്ത് വസ്ത്രങ്ങൾ കഴുകിയത് ഉണക്കാൻ വീടിനു മുകളിൽ കയറിയതാണ്. കാൽ വഴുതി താഴേക്ക് വീണതാണെന്ന് കരുതുന്നു. തോട്ടിലെ വെള്ളത്തിൽ കിടക്കുന്ന നിലയിലായിരുന്നു ശാന്തയെ കണ്ടെത്തിയത്. വീടിനുള്ളിൽ മകൾ ഉണ്ടായിരുന്നെങ്കിലും ശാന്ത വീണത് അറിഞ്ഞിരുന്നില്ല. തുണികഴുകി കൊണ്ടിരുന്ന അമ്മയെ എറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാന്തയെ കണ്ടെത്തിയത്. ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴക്കും മരിച്ചിരുന്നു.

മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ: സ്വാതിഷ, ഹരിഷ്. മരുമകൻ: രാഗേഷ്.