ചെറുതുരുത്തി: സർവകലാശാലയുടെ മാനദണ്ഡം കാറ്റിൽ പറത്തി കലാമണ്ഡലത്തിൽ അനധികൃത നിയമനം നടത്തുന്നതായി മുൻ എം.എൽ.എയും എ.ഐ.സി.സി സെക്രട്ടറിയുമായ പി. സി.വിഷ്ണുനാഥ്. കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ നടക്കുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ വെള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കലാമണ്ഡലം കൽപിത സർവകലാശാലയ്ക്കു മുന്നിൽ മാർച്ചും ധർണയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.പി. ഗോവിന്ദൻകുട്ടി അദ്ധ്യക്ഷനായി.
ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോണി മണിച്ചിറ, കെ.വി. ദാസൻ, എൻ.ജി.ഒ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ബെന്നി, ആലത്തൂർ പാർലമെന്റ് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.ഐ. ഷാനവാസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ നാരായണൻകുട്ടി, പി.എസ്. രാജൻ, കെ.സി. ശിവദാസൻ, വി.എം. ഖാദർ, പി.ടി. ജയ്‌സൺ, ഷഹീർ ദേശമംഗലം, യു.എസ്. സുമോദ്, പഞ്ചായത്ത് പ്രസിഡന്റുമാരായ രാജൻ വെട്ടത്തിൽ, എം. മഞ്ജുള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ടി.കെ. വാസുദേവൻ, മനോജ് തൈക്കാട്ട്, മുഹമ്മദ് ഇഖ്ബാൽ, മണ്ഡലം പ്രസിഡന്റുമാരായ ഒ.യു. ബഷീർ, സുലൈമാൻ, ഗിരിജാവല്ലഭൻ എന്നിവർ സംസാരിച്ചു