ചെറുതുരുത്തി: വടക്കാഞ്ചേരി ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കലാ കിരീടം. നാല് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 609 പോയിന്റുകൾ നേടിയാണ് ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കലാകിരീടം നേടിയത്. 508 പോയിന്റോടെ പാഞ്ഞാൾ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനത്തെത്തി. സമാപന സമ്മേളനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. തങ്കമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ സമ്മാനദാനം നിർവഹിച്ചു. സി.എസ്. വത്സല, എം.എൻ. ബെർജിലാൽ, വി. ഹാജ ഹുസൈൻ, മുഹമ്മദ് ഹാരിസ്, വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റും സംഘാടക സമിതി ചെയർപേഴ്‌സണുമായ പി. പത്മജ, കെ.വി. ഗോവിന്ദൻ കുട്ടി, വി.എ. ബോബൻ ഷൈനി ജോസഫ്, അൻവർ ദേശമംഗലം തുടങ്ങിയവർ സംസാരിച്ചു. നാല് ദിവസമായി നടന്ന കലോത്സവത്തിൽ 100 വിദ്യാലയങ്ങളിൽ നിന്നായി 7000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.