1

വിഴിഞ്ഞം: വിഴിഞ്ഞം പുതിയ വാർഫിനു സമീപം മുങ്ങിയ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് ഉയർത്താൻ മാരി ടൈംബോർഡ് ടി.ആർ.ടിക്ക് (ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ) കത്ത് നൽകും. മൂന്നാഴ്ചയ്ക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ടഗ്ഗിനെ കണ്ടം ചെയ്യുമെന്ന് മാരിടൈം ഓഫീസ് അധികൃതർ പറഞ്ഞു. മുൻപ് പല തവണ കത്തു നൽകിയെങ്കിലും പ്രതികരണമില്ലാത്തതിനാൽ അവസാനഘട്ടമെന്ന നിലയ്ക്കാണ് കത്തു നൽകുന്നത്. ടഗ്ഗ് ഉയർത്താനുള്ള ഖലാസികളുടെ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. അഞ്ച് മാസം മുമ്പ് ടഗ്ഗ് ഉയർത്തുന്നതിനായി കരാർ നൽകിയതിനെ തുടർന്ന് ഇവർ എത്തി വിഞ്ച് ഘടിപ്പിച്ച് ട്രയൽ നടത്തിയെങ്കിലും വടം പൊട്ടിയതിനെ തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കരാറുകാരന് വേണ്ട സഹായം ലഭ്യമാക്കുമെന്ന് തുറമുഖ വകുപ്പ് പറഞ്ഞിരുന്നെങ്കിലും അവസാനം കാലുമാറിയെന്ന് കരാറുകാർ പറയുന്നു. കോസ്റ്റ് ഗാർഡിന്റെ ബെർത്ത് നിർമ്മാണത്തിനു തടസമായി കിടക്കുകയാണ് ടഗ്ഗ്.