ആറ്റിങ്ങൽ: ശാസ്ത്ര പാർക്കിന്റെ ആറ്റിങ്ങൽ ബി.ആർ.സി തല ശില്പശാല മുടപുരം ഗവ. യു.പി.എസിൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അൻസാർ ഉദ്ഘാടനം ചെയ്‌തു. ബി.പി.ഒ പി. സജി പദ്ധതി വിശദീകരിച്ചു. ബി.എസ്. സജിതൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഗിരീഷ് കുമാർ, ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി, വി. സുഭാഷ് എന്നിവർ സംസാരിച്ചു. ഗണിത വിജയം ശില്പശാല ടൗൺ യു.പി.എസിലും നടന്നു. ശില്പശാലയിൽ ബി.ആർ.സി പരിധിയിലുള്ള പഞ്ചായത്തുകളിൽ നിന്നുള്ള അദ്ധ്യാപകരും ബി.ആർ.സി പ്രവർത്തകരും പങ്കെടുത്തു.