തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിൽ സാധാരണ സ്ഥാനാർത്ഥി നിർണയം വലിയ പുലിവാലില്ലാതെ തീർക്കുകയാണ് മുന്നണികൾ ചെയ്യുന്നത്. എന്നാൽ, ഇക്കുറി അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടലും ചീറ്റലും ഉണ്ടായത് യു.ഡി.എഫിലും ബി.ജെ.പിയിലുമാണ്. പതിവുപോലെ ഇടതുമുന്നണി സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് കളം പിടിച്ചെങ്കിലും യു.ഡി.എഫിലും ബി.ജെ.പിയിലും കാര്യങ്ങൾ അങ്ങനെ നീങ്ങിയില്ല. ബി.ജെ.പിയിൽ മഞ്ചേശ്വരത്തെ ചൊല്ലി കലഹം മൂത്തു. കോൺഗ്രസിൽ കോന്നിയിലും. രണ്ടിടത്തും പ്രശ്നങ്ങൾ പരിഹരിക്കാൻ ഉന്നത നേതൃത്വത്തിന് ഇടപെടേണ്ടിവന്നു.
ബി.ജെ.പിയിൽ ഇതുവരെ കാണാ ത്ത രീതിയിലാണ് മഞ്ചേശ്വരത്തെ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാർട്ടിയിലുണ്ടായ കലഹം. പ്രതിഷേധമുയർത്തിയ പ്രവർത്തകർ സംസ്ഥാന സംഘടനാ സെക്രട്ടറി എം.ഗണേശനെ ഹൊസങ്കടിയിൽ വളഞ്ഞു വയ്ക്കുന്ന സംഭവംവരെ ഉണ്ടായി. ലോക്സഭാ സ്ഥാനാർത്ഥിയായിരുന്ന രവീശ തന്ത്രി കുണ്ടാറിനെതന്നെ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി അണികൾ പരസ്യമായി രംഗത്തിറങ്ങിയത്.
ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, നിയോജക മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി എന്നിവരിലൊരാളെ രംഗത്തിറക്കണമെന്നായിരുന്നു അണികളുടെ ആവശ്യം. ഇതോടെ പ്രശ്ന പരിഹാരത്തിനായി കർണാടകത്തിലെ ആർ.എസ്.എസ് -ബി.ജെ.പി നേതൃത്വം രംഗത്തിറങ്ങിയിട്ടുണ്ട്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ ആർ.എസ്.എസ് സംഘടനാ ദൃഷ്ടിയിൽ കർണാടക സംസ്ഥാനത്തിലാണ് ഉൾപ്പെടുത്തിയെന്നതിനാൽ ആർ.എസ്.എസ് കർണാടക ഘടകമാണ് ഇതു സംബന്ധിച്ച പ്രശ്ന പരിഹാരം നടത്തുന്നത്. കർണാടകയിലെ മംഗലാപുരം മേഖലയിലെ എം.എൽ.എമാർക്കാണ് മഞ്ചേശ്വരത്തെ വിവിധ പഞ്ചായത്തുകളുടെ ചുമതല നൽകിയിരിക്കുന്നത്.
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലും സ്ഥാനാർത്ഥി നി ർണയത്തെക്കുറിച്ച് തർക്കമുണ്ടായിരുന്നു. കോന്നിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെച്ചൊല്ലിയുള്ള തർക്കം നീണ്ടുപോയി. താൻ നിർദ്ദേശയാളെ നിറുത്തണമെന്നായിരുന്നു അവിടെ നിന്നുള്ള മുൻ എം.എൽ.എ കൂടിയായ അടൂർ പ്രകാശ് എം.പിയുടെ ആവശ്യം. എന്നാ ൽ, അത് അംഗീകരിക്കാതെ പി. മോഹൻരാജിനെ സ്ഥാനാർത്ഥിയായി നിറുത്തിയത് പരസ്യമായ പൊട്ടിത്തെറിക്ക് ഇടയാക്കി. അടൂർ പ്രകാശിനെ അനുനയിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെ ന്നിത്തലയും കാര്യമായ ശ്ര മങ്ങൾതന്നെ നടത്തി. ഒടുവിൽ, ഇന്നലെ നടത്തിയ ചർച്ചയോടെ അടൂർ പ്രകാശ് അയ ഞ് ഞു. അ തോടെ കോന്നിയിൽ കോൺഗ്രസിന് ആശ്വാസമായി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന പീതാംബരക്കുറുപ്പ് ചില പ്രതിഷേധങ്ങളുയർത്തിയെങ്കിലും പ്രശ്നങ്ങളില്ലാതെ അവസാനിപ്പിക്കാൻ നേതൃത്വത്തിനായി.