aiswarya-rai

പോകുന്ന വേദികളിലെല്ലാം ശ്രദ്ധാകേന്ദ്രമാകാൻ ഐശ്വര്യാ റായിക്ക് പ്രത്യേക കഴിവുണ്ട്. പാരിസ് ഫാഷൻ വീക്കിലും ഐശ്വര്യ തന്നെയായിരുന്നു താരം. ഫാഷൻ ലോകത്തെ ഉത്സവമെന്നറിയപ്പെടുന്ന പാരിസ് ഫാഷൻ വീക്കിൽ പർപ്പിൾ നിറത്തിലുള്ള ഫ്ലോറൽ ഡിസൈനുകളുള്ള ഫ്രോക്കിൽ അതിസുന്ദരിയായാണ് താരം എത്തിയത്.

കാമറാക്കണ്ണുകൾക്ക് വിരുന്നായ ആ സൗന്ദര്യത്തിന് മാറ്റു കൂട്ടാനായി കടുംചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും ഐമേക്കപ്പും ചേർന്നതോടെ റോക്കിംഗ് സ്റ്റൈലിലേക്ക് ആഷ് മാറി. മനോഹരമായ ഒരു ഷൂസും ഫ്ളാറൽ ഗൗണിന്റെ ഭംഗി വർദ്ധിപ്പിച്ചു. പതിവു പോലെ അരയിൽ കൈവച്ച് പ്രൗഢിയോടെയുള്ള നിൽപും, ആരാധകർക്കു നേരെ ചുംബനമെറിഞ്ഞുമുള്ള പോസും ചേർന്നതോടെ 45കാരിയായ ഐശ്വര്യയ്ക്കു മുമ്പിൽ പാരിസ് കീഴടങ്ങി.

aiswarya2

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജിയാംബട്ടിസ്റ്റ വാല്ലിയാണ് മുൻ ലോകസുന്ദരിക്കു വേണ്ടി വസ്ത്രമൊരുക്കിയത്. മകൾ ആരാധ്യയും ഐശ്വര്യയ്ക്കൊപ്പം ഫാഷൻ വീക്കിന് എത്തിയിരുന്നു. അമ്മയെപ്പോലെ പൂക്കളുള്ള ഗൗണായിരുന്നു ആരാധ്യയുടെ വേഷം. ആ വസ്ത്രത്തിൽ മകൾ അമ്മയെക്കാൾ സുന്ദരിയായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റ്.

aiswarya1