gk

1. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള അപൂർവ വാതകം?

ആർഗൺ

2. ഉത്തരാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യം കൂടിയ രാത്രി അനുഭവപ്പെടുന്നത്?

ഡിസംബർ 22

3. ചുവപ്പ് ഗ്രഹം എന്നറിയപ്പെടുന്നത്?

ചൊവ്വ

4. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപ്?

ന്യൂ ഗിനിയ

5. ആകെ സമുദ്രവിസ്തീർണത്തിന്റെ എത്ര ശതമാനമാണ് പസഫിക് സമുദ്രം ഉൾക്കൊള്ളുന്നത്?

30

6. ആസ്ട്രേലിയയെയും താസ്മാനിയെയും വേർതിരിക്കുന്ന കടലിടുക്ക് ?

ബാസ്

7. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഗർത്തം?

ഡയമന്റിന

8. വിക്ടോറിയ തടാകത്തിൽ നിന്ന് ഉത്ഭവിക്കുന്ന നദി?

നൈൽ

9. പക്ഷികളുടെ വൻകര എന്നറിയപ്പെടുന്നത്?

തെക്കേ അമേരിക്ക

10. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം?

സാൾട്ടോ ഏഞ്ചൽ

11. കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപ്?

ക്യൂബ

12. ഏറ്റവും വിസ്തൃതമായ തടപ്രദേശമുള്ള നദി?

ആമസോൺ

13. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഏഷ്യൻ രാജ്യം?

ഇന്ത്യ

14. ഭൂമിയും ചന്ദ്രനുമായുള്ള അകലം .. കിലോമീറ്ററാണ്?

3.84

15. മരതകദ്വീപ് എന്നറിയപ്പെടുന്നത?

അയർലാൻഡ്

16. ഇന്ത്യ - ബംഗ്ളാദേശ് - മ്യാൻമർ അതിർത്തിയിലൂടെ കടന്നുപോകുന്ന പർവതനിര?

പട്‌കായ്

17. നേപ്പാളിൽ എവറസ്റ്റ് കൊടുമുടി അറിയപ്പെടുന്ന പേര്?

സഗർമാത

18. ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടമായ ഖോൺ ഏത് രാജ്യത്താണ്?

ലാവോസ്

19. ഏറ്റവും തണുപ്പ് കൂടിയ സമുദ്രം?

ആർട്ടിക്

20. ഏറ്റവും കൂടുതൽ ദൂരം കര അതിർത്തിയുള്ള രാജ്യം ?

ചൈന.