കടയ്ക്കാവൂർ: ഇരു വൃക്കകളും തകരാറിലായ കടയ്ക്കാവൂർ വ്ളാത്തറ വീട്ടിൽ പ്രഭാകരന് കടയ്ക്കാവൂർ സ്വദേശികളുടെ വാട്സാപ്പ് കൂട്ടായ്മ സഹായം കൈമാറി. കടയ്ക്കാവൂർ ചെക്കാലവിളാകം ടാക്സി സ്റ്റാൻഡിലെ ടാക്സി ഡ്രൈവറായിരുന്ന പ്രഭാകരൻ അസുഖം ബാധിച്ച് ജോലി ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട വാട്സാപ്പ് കൂട്ടായ്മ അംഗങ്ങൾ സമാഹരിച്ച ഒന്നരലക്ഷം രൂപ പ്രഭാകരന്റെ വീട്ടിലെത്തി കൈമാറുകയായിരുന്നു. അസുഖം ബാധിച്ച് കഷ്ടപ്പെടുന്ന തക്കിളിയെന്ന യുവാവിന്റെ ചികിത്സയ്ക്കായി കഴിഞ്ഞ മാസം ഒരു ലക്ഷംരൂപ കൂട്ടായ്മ നൽകിയിരുന്നു. ഇനിയും ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് വാട്സാപ്പ് കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു.