1

നേമം: ജനമൈത്രി പൊലീസും പുന്നമൂട് ഓട്ടോ ഡ്രൈവേഴ്സ് യൂണിയനും സംയുക്തമായി ലഹരി വിമുക്ത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പുന്നമൂട് ജംഗ്ഷനിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം നേമം എസ്.ഐ.സനോജ് നിർവഹിച്ചു. പളളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലിക വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.എസ്.ഐ എസ്.ബി. മതിമാനെ ചടങ്ങിൽ ആദരിച്ചു. പുന്നമൂട്, കല്ലിയൂർ ഭാഗങ്ങളിലെ 150 ഓളം ഓട്ടോത്തൊഴിലാളികൾ പരിപാടിയിൽ പങ്ക് ചേർന്നു. വ്യാപാരി വ്യവസായി സമിതി സെക്രട്ടറി രംഗനാഥൻ, പുന്നമൂട് പൗരസമിതി സെക്രട്ടറി എസ്. മനോജ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുമായി ബന്ധപ്പെട്ട് പുന്നമൂട് സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ അവതരിപ്പിച്ച ലഹരി വിരുദ്ധ മൈംഷോ ഉണ്ടായിരുന്നു.