ബാലരാമപുരം:ഗാന്ധിയൻ ബാലകേന്ദ്രം നെയ്യാറ്റിൻകര താലൂക്ക് രക്ഷാധികാരി കമ്മിറ്റി സംഘടിപ്പിച്ച മഹാത്മാഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഗാന്ധിയൻ ബാലകേന്ദ്രം വൈസ് ചെയർപേഴ്സൺ ഭദ്രാ സുമേഷ് അദ്ധ്യക്ഷത വഹിച്ചു.ഗാന്ധിയൻ ബാലകേന്ദ്രം താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച വിവിധ രചനാ മത്സരങ്ങളിൽ വിജയികളായവർക്ക് ഡോ.എ.നീലലോഹിതദാസ് സമ്മാനം വിതരണം ചെയ്തു.സിസ്റ്റർ മൈഥിലി,മുൻ എം.എൽ.എ ജമീലാപ്രകാശം,അജിത് വെണ്ണിയൂർ,അഡ്വ.വി.എസ് ഹരീന്ദ്രനാഥ്,ഗാന്ധിയൻ ബാലകേന്ദ്രം താലൂക്ക് രക്ഷാധികാരി വി.സുധാകരൻ,സംഘാടക സമിതി ചെയർമാൻ ഡി.ടൈറ്റസ്,നെല്ലിമൂട് പ്രഭാകരൻ,എൽ.ആർ.സുദർശനകുമാർ,ടി,സദാനന്ദൻ, വി.രത്നരാജ്,തെന്നൂർക്കോണം ബാബു,കരിച്ചൽ ജ്ഞാനദാസ്,കോവളം രാജൻ എന്നിവർ സംസാരിച്ചു.