തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2020-21 വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന തീയതി 10 വരെ നീട്ടി. പ്രോസ്‌പെക്ടസും അപേക്ഷാഫോമും ഓൺലൈൻ വഴി ലഭ്യമാകും. അപേക്ഷഫോം www.sainikschooladmission.in വെബ്സൈറ്റിൽ. ഓൺലൈൻ അപേക്ഷാ രജിസ്‌ട്രേഷൻ ഫീസ്: ജനറൽ വിഭാഗം/ വിമുക്തഭടന്റെ പുത്രൻ - 400 രൂപ, പട്ടിക ജാതി/ പട്ടിക വർഗ വിഭാഗം - 250 രൂപ.
സീറ്റുകളുടെ എണ്ണം : ആറാം ക്ലാസിലേക്ക് -80. ഒമ്പതാം ക്ലാസിലേക്ക്-10. പ്രവേശനം ആൺകുട്ടികൾക്ക് മാത്രം. ആറാം ക്ലാസിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ 2008 ഏപ്രിൽ ഒന്നിനും - 2010 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരായിരിക്കണം. ഒൻപതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവർ 2005 ഏപ്രിൽ ഒന്നിനും - 2007 മാർച്ച് 31-നും മദ്ധ്യേ ജനിച്ചവരും, എട്ടാം ക്ലാസിൽ പഠിക്കുന്നവരുമായിരിക്കണം. രക്ഷാകർത്താവിന്റെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര/സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കിയിരിക്കുന്ന വിവിധതരം സ്‌കോളർഷിപ്പുകൾ ലഭ്യമാണ്.
2020 ജനുവരി 5-ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്‌കൂൾ കേന്ദ്രങ്ങളിൽ പ്രവേശന പരീക്ഷ നടത്തും. പ്രവേശനം സംബന്ധിച്ച വിജ്ഞാപനം സ്‌കൂൾ വെബ്സൈറ്റിൽ. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന മെരിറ്റ് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം.