1. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള കോശം?
അരുണരക്താണുക്കൾ
2. കോശങ്ങളെക്കുറിച്ചുള്ള പഠനം?
സൈറ്റോളജി
3. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
4. മനുഷ്യശരീരത്തിലെ പേശികളുടെ എണ്ണം?
639
5. രക്തത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
ഗ്ളൂക്കോസ്
6.ഹീമോഗ്ളോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
ഇരുമ്പ്
7. മരണശേഷം പേശികൾ ദൃഢമാകുന്ന അവസ്ഥ?
റിഗർ മോർട്ടിസ്
8. മനുഷ്യശരീരത്തിലെ ആകെ അസ്ഥികളുടെ എണ്ണം?
206
9. സാർസ് ബാധിക്കുന്ന അവയവം?
ശ്വാസകോശം
10. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ആന്റൺവാൻ ല്യുവാൻഹുക്ക്
11. നിയാണ്ടർത്തൽ മനുഷ്യവർഗം ആവിർഭവിച്ച രാജ്യം?
ജർമ്മനി
12. കോശത്തിൽ മാംസ്യസംശ്ളേഷണം നടത്തുന്ന ഭാഗം ?
റൈബോസോം
13. ഏറ്റവും വലിയ രക്തകോശം?
മോണോസൈറ്റ്
14. മനുഷ്യശരീരത്തിന്റെ ബാഹ്യഘടനയെക്കുറിച്ചുള്ള പഠനം?
മോർഫോളജി
15. മനുഷ്യന്റെ ശാസ്ത്രീയനാമം?
ഹോമോസാപിയൻസ്
16. മനുഷ്യശരീരത്തിൽ പുതുതായി കണ്ടെത്തിയ അവയവം?
ഇന്റർസ്റ്റീഷ്യം
17. പട്ടാളക്കാർ എന്നറിയപ്പെടുന്ന ശ്വേതരക്താണുക്കൾ?
ന്യൂട്രോഫിൽ
18. ശ്വാസകോശത്തെക്കുറിച്ചുള്ള പഠനം ?
പ്ളൂറോളജി
19. പേശീക്ളമത്തിന് കാരണമാകുന്ന രാസവസ്തു?
ലാക്ടിക് അമ്ളം
20. ഹൃദയമിടിപ്പ് ഒരു മിനിട്ടിൽ ശരാശരി 100-ൽ കൂടുന്ന അവസ്ഥ?
ടാക്കി കാർഡിയ
21. കോശങ്ങളിലെ ആത്മഹത്യാസഞ്ചികൾ?
ലൈസോസോം
22. ഹെപ്പാരിൻ ഉത്‌പാദിപ്പിക്കുന്ന ശരീരഭാഗം?
കരൾ
23. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
പീനിയൽ ഗ്രന്ഥി
24. ആമാശയത്തിലെ ദഹനപ്രക്രിയയ്ക്ക് അനുയോജ്യമായ രീതിയിൽ പി.എച്ച്. നിയന്ത്രിക്കുന്നത്?
ഹൈഡ്രോക്ളോറിക് ആസിഡ്
25. വൈറസ് എന്ന ലാറ്റിൻ പദത്തിനർത്ഥം?
വിഷം.