health

രോഗലക്ഷണങ്ങൾ വിശകലനം ചെയ്താണ് അൽഷിമേഴ്സ് നിർണയം ചെയ്യുന്നത്. മറവിരോഗത്തിന്റെ മറ്റു കാരണങ്ങൾ കണ്ടെത്താനായി രക്തപരിശോധനകളും തലച്ചോറിന്റെ സ്കാനിംഗും ആവശ്യമായി വരും. പാരമ്പര്യമായി മറവിരോഗം ഉണ്ടെങ്കിൽ അതിനുള്ള ജനിതക പരിശോധനകളും വേണ്ടിവരും.

ഈ രോഗത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

സ്റ്റേജ് 1

ചെറിയ ചെറിയ മറവികളാണ് ഈ ഘട്ടത്തിൽ ഉണ്ടാവുക. ഇത് 2- 4 വർഷം വരെ നീളാം.

സ്റ്റേജ് 2

മറവി കുറച്ചുകൂടി മൂർച്ഛിക്കുകയും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ തന്നെ സഹായം ആവശ്യമായി വരികയും ചെയ്യും.

സ്റ്റേജ് 3

ആശയവിനിമയം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലെത്തും. ചലന ശേഷിയെയും കാര്യമായി ബാധിക്കുകയും

ചികിത്സ

രോഗം പൂർണമായും ഭേദമാക്കാനുള്ള ചികിത്സ നിലവിൽ ലഭ്യമല്ല. എന്നാൽ തീവ്രത കുറയ്ക്കാനുള്ള മരുന്നുകൾ ഉണ്ട്. അസുഖം എത്രയും നേരത്തേ കണ്ടെത്തിയാൽ അതിന്റെ തീവ്രത കുറയ്ക്കാനും രോഗത്തിന്റെ കാലദൈർഘ്യം കൂട്ടുവാനും സാധിക്കും. തുടക്കത്തിൽ ഡയറി അല്ലെങ്കിൽ സ്മാർട്ട്ഫോണിൽ അന്നന്ന് ചെയ്യാനുള്ള കാര്യങ്ങൾ രേഖപ്പെടുത്തുന്നത് നല്ലതായിരിക്കും. ഓർമ്മ ഉണ്ടോ എന്നറിയാനായി രോഗിയോട് ഇടയ്ക്കിടെ ചോദ്യങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. അത് രോഗിയുടെ ആത്മവിശ്വാസത്തെ ബാധിക്കും. രോഗിയുമായി കൂടുതൽ സംഭാഷണത്തിൽ ഏർപ്പെടുകയും അവർക്ക് വാക്കുകൾ കിട്ടാൻ ബുദ്ധിമുട്ടു വരുമ്പോൾ പറഞ്ഞുകൊടുത്ത് സഹായിക്കുകയും വേണം.

വിഷാദരോഗം അൽഷിമേഴ്സ് രോഗികളിൽ പെട്ടെന്ന് വരാം. ഒന്നിലും താത്പര്യമില്ലാതെ ഒഴിഞ്ഞുമാറുക, പെട്ടെന്ന് ദേഷ്യവും സങ്കടവും വരുക, ഉറക്കം കുറയുക ഇതെല്ലാം വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാണ്. അവ ഉണ്ടെങ്കിൽ ഉടനെ തന്നെ വിഷാദരോഗത്തിന് ചികിത്സിക്കണം. രോഗിയെ പരിചരിക്കുന്നവരുടെ മാനസിക ആരോഗ്യവും പ്രധാനമാണ്.

പ്രതിരോധിക്കാം.

കൃത്യമായ വ്യായാമം, ജീവിതശൈലീ രോഗങ്ങൾ വരാതെ നോക്കുക, അമിതവണ്ണം തടയുക, ആരോഗ്യപരമായ ഭക്ഷണരീതി എന്നിവയൊക്കെ മറവിരോഗം വരാതെ സഹായിക്കും. സാമൂഹിക ജീവിതത്തിൽ കൂടുതൽ ഇടപെടുന്നതും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.