പാലോട്: പെരിങ്ങമ്മല സ്വദേശിയായ 68 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. തെന്നൂർ സൂര്യകാന്തി തടത്തരികത്ത് വീട്ടിൽ രതീഷ് (35) ആണ് പിടിയിലായത്. ഇയാൾക്കെതിരെ സ്ത്രീകൾക്കെതിരെയുള്ള അക്രമത്തിനും എസ്.സി /എസ്.ടി വിഭാഗത്തിനെതിരായ അതിക്രമം തടയാനുള്ള വകുപ്പ് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നെടുമങ്ങാട് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ പാലോട് സി.ഐ സി.കെ. മനോജ്, എസ്.ഐ സതീഷ് കുമാർ, എ.എസ്.ഐ അൻസാരി, സി.പി.ഒമാരായ റിയാസ്, ലിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.