tatoo

സൂറത്ത് : നവരാത്രി ആയതോടെ സൂറത്തിൽ ടാറ്റൂകലാകാരന്മാർക്ക് തിരക്കോടുതിരക്കാണ്. സ്ത്രീകളാണ് ഇവരുടെ ഉപഭോക്താക്കളിൽ അധികവും.ശരീരഭാഗങ്ങളിൽ താൽക്കാലിക ടാറ്റുകൾ പതിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ദിവസങ്ങൾക്ക് മാത്രമാണ് ഇൗ ടാറ്റുകൾക്ക് ആയുസ്.

മുതുകിൽ ടാറ്റൂപതിക്കണമെന്ന ആവശ്യപ്പെട്ടാണ് കൂടുതൽപേർ എത്തുന്നതെന്നാണ് ടാറ്റൂ ആർട്ടിസ്റ്റുകൾ പറയുന്നത്. ന്യൂയോർക്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ കൂടിക്കാഴ്ച വിഷയമാക്കിയുള്ള ടാറ്റൂവാണ് കൂടുതൽപേർക്കും താത്പര്യം. ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ റേറ്റും കൂട്ടിയിട്ടുണ്ട്. പക്ഷേ, അതൊക്കെ ഉപഭോക്താക്കൾക്ക് നോപ്രോബ്ളം.

ചോദിക്കുന്ന പണംകൊടുത്ത് പതിപ്പിക്കുന്ന ടാറ്റൂകൾ പുറത്തുകാണിക്കണമെങ്കിൽ മുതുക് പരമാവധി വെട്ടിയിറക്കിയ വസ്ത്രം ധരിക്കണം. അതിനാൽ അത്തരത്തിലുള്ള വസ്ത്രത്തിനും ആവശ്യക്കാർ കൂടിയിട്ടുണ്ട്.