pakalveedvayojanadinam

ആറ്റിങ്ങൽ : അഴൂർ ഗ്രാമ പഞ്ചായത്തിലെ കോളിച്ചിറ പകൽവീട്ടിലെ വയോജദിന പരിപാടി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്‌ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഴൂർ വിജയൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ഓമന,മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ.ശശിധരൻ,അഴൂർ വൃദ്ധ സദനം പ്രസിഡന്റ് ലൈല പനയത്തറ,രഞ്ജിത്ത് പെരുങ്ങുഴി,പകൽവീട് വികസന സമിതി അംഗം എസ്.വിജയകുമാർ,പകൽവീട് കെയർ ടേക്കർ പി.നിഷ,ശ്രീജ,അജിത തുടങ്ങിയവർ പങ്കെടുത്തു.