jjjj

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ ജപമാല മാസാചരത്തിന് തുടക്കം. പയറ്റുവിള ജപമാല രാജ്ഞി ദേവാലയത്തിൽ നടന്ന ഉദ്ഘാടന സമ്മേളനം വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. ലീജിയൻ ഒഫ് മേരി നെയ്യാറ്റിൻകര കമ്മിസിയം വൈസ് പ്രസിഡന്റ് ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര രൂപത അൽമായ കമ്മിഷൻ ഡയറക്ടർ ഫാ. എസ്.എം. അനിൽകുമാർ, ഇടവക വികാരി ഫാ. ജോർജ്ജ് കുട്ടിശാശ്ശേരി, വി. സുകുമാരൻ, ബിനു, പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. ജപമാല മാസാചരണത്തിന്റെ സമാപനം നെടുമങ്ങാട് ഫൊറോനയിലെ താന്നിമൂട് അമലോത്ഭവമാതാ ദേവാലയത്തിൽ നടക്കും. സമാപനത്തിന്റെ ഭാഗമായി നെടുമങ്ങാട് ടൗണ്‍ ചുറ്റി ജപമാല പദയാത്രയും ക്രമീകരിച്ചിട്ടുണ്ട്.