കിളിമാനൂർ:നൂറ്റിഒൻപത് വർഷം വിദ്യാഭ്യാസ പാരമ്പര്യമുള്ള ഗവ.എൽ.പി.എസ് പനപ്പാംകുന്ന് വയോജനദിനം സമുചിതമായി ആചരിച്ചു.സ്കൂളിലെ മുതിർന്ന പൂർവ വിദ്യാർത്ഥിനിയായ തൊണ്ണൂറ് വയസ് കഴിഞ്ഞ പനപ്പാംകുന്ന് ആനന്ദഭവനിൽ പി.ലക്ഷ്മിയെ നേരിട്ടെത്തി പൊന്നാടയും ദക്ഷിണയും നൽകി ആദരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശശികലാദേവിയും പൊന്നാട അണിയിച്ചു. പൂർവ്വ വിദ്യാർത്ഥി പ്രസിഡന്റ് ജഗദീശചന്ദ്രൻ ഉണ്ണിത്താൻ ദക്ഷിണ നൽകി.കുട്ടികൾ,പഞ്ചായത്ത് മെമ്പർ എ.ബിന്ദു,പൂർവ വിദ്യാർത്ഥി സംഘടന കമ്മിറ്റി അംഗങ്ങളായ എൻ.വിജയകുമാർ, ശബരി രാജേന്ദ്രൻ ,ശശിധരക്കുറുപ്പ്,ശാർങ്ങധരൻ,അദ്ധ്യാപകരായ ഗീതാഞ്ജലി, അംബിക,മുൻ അദ്ധ്യാപിക സുജനി,പി.റ്റി.എ.വൈസ് പ്രസിഡന്റ് ജയകുമാർ എന്നിവർ പങ്കെടുത്തു.