ശിവഗിരി: ശിവഗിരിമഠത്തിലെ അന്തേവാസികളിൽ ഒരാളായ സ്വാമി വിദ്യാനന്ദ, ധർമ്മസംഘം ട്രസ്റ്റ് ബോർഡംഗമാണെന്ന് പ്രചരിപ്പിച്ച് ചില കടലാസു സംഘടനകളിലെ വ്യക്തികളുമായി ചേർന്ന് ഗുരുഭക്തരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ പത്രമാദ്ധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും പലതരത്തിലുളള പ്രചാരണങ്ങൾ നടത്തുന്നത് ശിവഗിരി മഠത്തിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. സ്വാമി വിദ്യാനന്ദ ബന്ധപ്പെടുന്ന സംഘടനകൾക്കും വ്യക്തികൾക്കും എതിരായി നിരവധി പരാതികൾ ഇതിനകം മഠത്തിനു ലഭിച്ചിട്ടുണ്ട്. ഈ പരാതികളിന്മേൽ നിയമപരമായ നടപടികൾ ശിവഗിരിമഠം സ്വീകരിക്കുന്നതാണെന്നും ഗുരുഭക്തർ ഇത്തരക്കാരുടെ കാപട്യത്തിലും പണപ്പിരിവിലും പെട്ട് വഞ്ചിതരാകരുതെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.