ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമത്തിൽ സത്യസായി ബാബയുടെ 94 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സായി സംഗീതോത്സവം പരിപാടിയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജസ്റ്റിസ്.എ.ലക്ഷ്മിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ.ഗോപകുമാരൻ നായർ, മംലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു,ഇളമ്പ ഉണ്ണികൃഷ്ണൻ,സിമി.വി,പ്രൊഫ.ബി.വിജയകുമാർ,ഡോ. വി.വിജയൻ,ഇ.എസ്.അശോക് കുമാർ,ബി.ജയചന്ദ്രൻ നായർ,തോന്നയ്ക്കൽ രവി,പള്ളിപ്പുറം ജയകുമാർ എന്നിവർ സംസാരിച്ചു.