മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ലോക വൃദ്ധദിനാചരണം നടത്തി. മുരുക്കുംപുഴ ലയൺസ് ക്ളബ് അംഗവും മറ്റ് നിരവധി സംഘടനകളിൽ അംഗവുമായ 96 വയസ് പ്രായമുള്ള ലയൺ കെ. ഭാസ്കരനെ മുരുക്കുംപുഴ ലയൺസ് ക്ളബ് അംഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അനുമോദനങ്ങൾ അർപ്പിക്കുകയും മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റ് ലയൺ എ.കെ. ഷാനവാസ് പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. ലയൺ പ്രൊഫസർ എം. ബഷീർ, ലയൺ പത്മകുമാർ, ലയൺ രാജേഷ് എന്നിവർ പങ്കെടുത്തു.