കിളിമാനൂർ: കേരള സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ കിളിമാനൂർ ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ നടന്ന വയോജന ദിനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ. വിജയ രത്നക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് സെക്രട്ടറി പി. രവീന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ജി. അജയൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ആർ. ശ്രീധരൻ നായർ, എൻ. രാധ, സംസ്ഥാന കമ്മിറ്റ അംഗം വി. തുളസീഭായി തുടങ്ങിയവർ സംസാരിച്ചു. വയോജന സംരക്ഷണ നിയമങ്ങൾ എന്ന വിഷയത്തിൽ അഡ്വ. എം.പി. ശശിധരൻ നായർ ക്ലാസെടുത്തു.