photo

നെടുമങ്ങാട്: ലോറികൾക്കിടയിൽപ്പെട്ട് ഡ്രൈവർ മരിച്ചു.അരുവിക്കരയ്ക്കു സമീപം ചെറിയകൊണ്ണി ശ്രുതി ഭവനിൽ സാം വില്ല്യം (ബാബു - 49) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ 7.30-ന് ചെറിയകൊണ്ണിയിലെ ഒരു ക്രഷർ യൂണിറ്റിലാണ് അപകടം..ലോറിയിൽ മെറ്റൽ കയറ്റിയ ശേഷം ലോറിയുടെ പുറകിൽ നന്നും ടാർപോളിൻ വലിച്ചു കെട്ടുന്നതിനിടയിൽ മറ്റൊരു ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം ഇന്നലെ ചെറിയകൊണ്ണിഐ.പി.സി. സഭാഹാളിൽ പൊതുദർശനത്തിന് വച്ചു.ഇന്ന് രാവിലെ 10-ന് വീട്ടുവളപ്പിൽ അടക്കം ചെയ്യും.ഭാര്യ: പ്രഭ. മക്കൾ: ഹെബ്സിബ, ഫിലോ പി.സാം.