cmp

തിരുവനന്തപുരം: പേരൂർക്കട അടുപ്പുകൂട്ടാൻപാറയിൽ നിന്നും റോഡ് വികസനത്തിന്റെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഫ്ളാറ്റ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സർക്കാർ അട്ടിമറിച്ചെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കിടപ്പാടം നഷ്ടപ്പെട്ട 29 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.എം.പിയുടെ നേതൃത്വത്തിൽ പേരൂർക്കടയിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എം.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സി.എം.പി. സംസ്ഥാന അസി. സെക്രട്ടറി എം.പി. സാജു, കെ.എം.എഫ് സെക്രട്ടറി മോളി സ്റ്റാൻലി, പാർട്ടി ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. മധു, ഏരിയാ സെക്രട്ടറിമാരായ കെ. വിനോദ് കുമാർ, ണ്ടാംചിറ മണിയൻ, ഉഴമലയ്ക്കൽ ബാബു, രമാകാന്ദൻ, ബിച്ചു കെ.വി, അരുൾകുമാർ, മുരുകൻ, സമരസമിതി കൺവീനർ പേരൂർക്കട മോഹനൻ, കെ.എം.എഫ് ജില്ലാ ഭാരവാഹികളായ ബിന്ദു, ലിസി, കെ.എസ്.വൈ.എഫ് ജില്ലാ സെക്രട്ടറി കിഴ്പാലൂർ ഷാജി തുടങ്ങിയവർ നേതൃതവം നൽകി.