gooodwin-

തിരുവനന്തപുരം: ഗുഡ്‌വിൻ ഗ്രൂപ്പിന്റെ വുഡൻഹോംസ്, ഫ്ളൈറ്റ് റസ്റ്റോറന്റ് പദ്ധതികൾക്ക് തുടക്കമായി. മസ്‌കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ പദ്ധതികൾ പ്രഖ്യാപിച്ചു. വുഡൻ ഹോംസിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു.ഫ്ളൈറ്റ് റസ്റ്രോറന്റ് പദ്ധതിയുടെ ഉദ്ഘാടനം വി.എസ്.ശിവകുമാർ എം.എൽ.എയും നിർവഹിച്ചു. പദ്ധതികളുടെ ബ്രോഷർ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ പ്രകാശനം ചെയ്തു.

റഷ്യൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പൈൻമരങ്ങൾ കൊണ്ട് വീടുകൾ നിർമിക്കുന്ന പദ്ധതിയാണ് വുഡൻഹോംസ്. 65 വർഷം ആയുസ്സുള്ളതും പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ കഴിയുന്നതുമാണ് ഇത്തരം വീടുകളെന്ന് കമ്പനി ചെയർമാൻ എ.എം സുനിൽകുമാറും മാനേജിംഗ് ഡയറക്ടർ എ.എം.സുധീർകുമാറും പറഞ്ഞു. വീടുകൾ ഇഷ്ടമുള്ളിടത്തേക്ക് മാറ്റിസ്ഥാപിക്കാനുമാകും. എല്ലാ ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണശാലയാണ് ഫ്ളൈറ്റ് റസ്റ്റോറന്റുകളിലുള്ളത്. വിമാനത്തിന് സമാനമായ രീതിയിൽ ഇവിടെ ഭക്ഷണം വിളമ്പും.