theif

കാട്ടാക്കട: മംഗലയ്ക്കൽ മെൻസ് വെയർ തുണിക്കടയിൽ മോഷണം. 30,000രൂപയിലധികം നഷ്ടംവരും. മംഗലയ്ക്കൽ ചരുവിളാകത്ത് വീട്ടിൽ ഷെഫി (26)ന്റെ കടയിലാണ് മോഷണം നടന്നത്. പുലർച്ചെ കടതുറന്നുകിടക്കുന്നത് ശ്രദ്ധയിപ്പെട്ടാണ് മോഷണ വിവരം അറിയുന്നത്. ഷർട്ടുകൾ, ടീഷർട്ടുകൾ, പാന്റ്സുകൾ, പെർഫ്യൂംസ്, മേശയിൽ ഉണ്ടായിരുന്ന 2500രൂപ, ആധാർ, പാൻകാർഡ്, എ.ടി.എം കാർഡുൾപ്പെടെ മോഷണം പോയതായി കടയുടമ കാട്ടാക്കട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി 16ൽപ്പരം കടകളിലാണ് കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം നടന്നത്. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളുമാണ് നഷ്ടമായത്. സി.സി ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ഇന്നലത്തെ മോഷണവും. പ്രതികളെപിടികൂടാത്തതിൽ വ്യാപാരികൾ ആശങ്കയിലാണ്.