cleaning

കിളിമാനൂർ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മീൻമുട്ടി വെള്ളച്ചാട്ട പ്രദേശം ശുചീകരിച്ചു. ദിനംതോറും നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. ചപ്പുചവറുകളും പ്ലാസ്റ്റിക്കുകളും നിക്ഷേപിക്കുന്നതിന് ഇവിടെ പ്രത്യേക സംവിധാനങ്ങളില്ല. ഇത് മനസിലാക്കിയ തൊളിക്കുഴി വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും നിക്ഷേപിക്കുന്നതിന് പ്രദേശത്ത് മാലിന്യക്കൂട് സ്ഥാപിക്കുന്നതിനും വാട്സ്ആപ്പ് ഗ്രൂപ്പ് തീരുമാനിച്ചു. പ്രദേശം മദ്യരഹിതമാക്കുന്നതിനും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിനും പഞ്ചായത്ത് നിയമ നടപടികൾ സ്വീകരിക്കണമെന്നും വാട്സ്ആപ്പ് ഗ്രൂപ്പ് ആവശ്യപ്പെട്ടു. വാട്സ്ആപ്പ് ഗ്രൂപ്പ് പ്രസിഡന്റ് എ. എം ഇർഷാദ്, ജനറൽ സെക്രട്ടറി എം. തമീമുദ്ദീൻ. ഗ്രൂപ്പ് അഡ്മിൻ എസ്. ഫൈസി, ട്രെഷറർ ജെ. ഷാജു, വൈസ് പ്രസിഡന്റ് റ്റി. താഹ, ജോയിന്റ സെക്രട്ടറി എ. അനസ്, ബി. ഷാജി, എ. നിസാർ, എസ്.ശാം, ഷൈജു, ഫെൽസക്., സജീവ്, അനീസ്, നസീം, നൗഫൽ, അൽ അമീൻ, എന്നിവർ നേതൃത്വം നൽകി.