ചിറയിൻകീഴ്: കയർ തൊഴിലാളി ഫെഡറേഷൻ അഞ്ചുതെങ്ങ് മേഖലാ കമ്മിറ്റി ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിസ്മാരകം ജംഗ്ഷനിൽ മഹാത്മജിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കയർ തൊഴിലാളി ഫെഡറേഷൻ അഞ്ചുതെങ്ങ് മേഖലാ പ്രസിഡന്റ് എ.ആർ.നിസാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഴൂർ വിജയൻ, ജി.സുരേന്ദ്രൻ, എസ്.ജി.അനിൽകുമാർ, കെ. ഓമന, മാടൻവിള നൗഷാദ്, രഞ്ജിത്ത് പെരുങ്ങുഴി, ഷാബുജാൻ, കെ.എം.സി.സി ഷാജി, രാജേന്ദ്രൻ, അഴൂർ രാജു, അഖിൽ അഴൂർ, കെ.അശോകൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അഴൂർ പി.എച്ച്.സിയുടെ പരിസരം ശുചീകരിച്ചു.