പാറശാല: ലോകം കണ്ടതിൽവച്ചേറ്റവും വലിയ മനുഷ്യസ്നേഹിയായ അഹിംസാവാദി മഹാത്മജിയുടെ 150ാം ജന്മദിനം സദ്ഗമയ സാംസ്‌കാരികവേദി വിപുലമായി ആചരിച്ചു. "സദ്ഗമയ" സാംസ്‌കാരിക വേദി താലൂക്കിലെ വിദ്യാലയങ്ങളിൽ വച്ച് പിടിപ്പിക്കുന്ന 150 ഫലവൃക്ഷതൈകളുടെ നടീൽ ഉദ്‌ഘാടനം എൻ.എസ്.എസ് നെയ്യാറ്റിൻകര താലൂക്ക് യൂണിയൻ പ്രസിഡന്റ് കോട്ടുകാൽ കൃഷ്ണകുമാർ നിർവഹിച്ചു. പെരുമ്പഴുതൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി പി അനിൽകുമാർ വിശിഷ്ടതിഥിയായിരുന്നു. സദ്ഗമയ സാംസ്‌കാരികവേദി പ്രസിഡന്റ് അഡ്വ. സിആർ പ്രാണകുമാർ മുഖ്യപ്രഭാഷണം നടത്തി. മാമ്പഴക്കര രാജശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ വി.പി. വിഷ്ണു സ്വാഗതം ആശംസിച്ചു. നഗരസഭാ കൗൺസിലർ മാരായ പി. മുരുകൻ, അശ്വതി, സ്‌കൂൾ പ്രിൻസിപ്പൽ അംബികാദേവി, പി.എസ്.അജയാക്ഷൻ, സി.ആർ.ആത്മകുമാർ, മര്യാപുരം സജിത്, രാഹുൽ വിഷ്ണുപുരം, അരുൺ സേവ്യർ, വിനീത്, അരുൺ ആലംപൊറ്റ, വിനായക് വടകോട് തുടങ്ങിയവർ സദ്ഗമയ കേന്ദ്രകമ്മിറ്റി അംഗം കെ.സമ്പത്ത് നന്ദി രേഖപ്പെടുത്തി.