rajeev

വിതുര:കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയും,വീശിയടിച്ച കനത്ത കാറ്റും വിതുര പഞ്ചായത്തിലെ ഗണപതിയാംകോട് വാർഡിലെ ശാസ്താംകാവ് മേഖലയിൽ കനത്ത നാശനഷ്ടം വിതച്ചു.ശാസ്താംകാവ് കൈതക്കുഴിയിൽ വിതുര രതുൽ സ്റ്റുഡിയോ ഉടമ എന.പി.രാജീവ്കുമാറിൻെറ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് മതിൽ തകരുകയും കിണർ ഇടിഞ്ഞ് താഴുകയും ചെയ്തു.രണ്ട് ലക്ഷത്തിൽ പരം രൂപയുടെ നഷ്ടമുള്ളതായി രാജീവ് അറിയിച്ചു.മാത്രമല്ല കാറ്റത്തും,മഴയത്തും കൃഷികൾ നശിക്കുകയും ചെയ്തു.റബർ മരങ്ങൾ വ്യാപകമായി ഒടിഞ്ഞും,കടപുഴകിയും നശിച്ചു. വാഴയും മറ്റ് കൃഷികളും വെള്ളം കയറി നശിക്കുകയും ചെയ്തു.കൃഷി നശിച്ചവർക്കും,വീടിന് കേടുപാടുണ്ടായവർക്കും അടിയന്തര സഹായം നൽകണമെന്ന് ശാസ്താംകാവ് റസി. അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.