നേമം: അച്ഛനേയും മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലെടുക്കവേ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ റിമാൻഡ് ചെയ്തു. ആര്യങ്കോട് അനീഷ് ഭവനിൽ അനീഷ് (23)ആണ് റിമാൻഡിലായത്. ഇയാൾ ഈ കേസിലെ 6-ാം പ്രതിയാണ്.

കഴിഞ്ഞ 24 നായിരുന്നു സംഭവം. കല്ലിയൂർ ശാസ്താം കോവിലിനു സമീപം പറമ്പിൽ വീട്ടിൽ വിശ്വംഭരൻ (59) , ഇയാളുടെ മകൻ വിഷ്ണു (27) എന്നിവരെയാണ് കേസിലെ ഒന്നാം പ്രതിയും വിശ്വംഭരന്റെ മരുമകനുമായ അനീഷും കൂട്ടാളികളും ചേർന്ന് കല്ലിയൂരിലെ കുടുംബ വീട്ടിൽ വച്ച് ആക്രമിച്ചത്. സ്ത്രിധനത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. അനീഷ് ഇപ്പോഴും ഒളിവിലാണ്. കേസിലെ നാലും അഞ്ചും പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.