ddd

നെയ്യാറ്റിൻകര: ബസിടിച്ച് ബൈക്ക് യാത്രക്കാരനായ ഉദിയൻകുളങ്ങര പൊഴിയൂർ റോഡിൽ ചെറുകര വീട്ടിൽ റിട്ട. ആർമി ഉദ്യോഗസ്ഥൻ രമേശൻപിള്ള (54) മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.45 ന് നെയ്യാറ്റിൻകര ഗ്രാമം ജംഗ്ഷന് സമീപം വാട്ടർ അതോറിട്ടി ഓഫീസിനു മുൻപിലാണ് അപകടം .തിരുവനന്തപുരത്തു നിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന തമിഴ് നാട് ആർ. ടി. സി ബസ് അതേ ദിശയിൽ വരുകയായിരുന്ന ബൈക്കിന്റെ ഹാന്റിലിൽ തട്ടിയതിനെ തുടർന്നാണ് അത്യാഹിതം. നിയന്ത്രണംവിട്ട ബൈക്കിൽനിന്ന് രമേശൻ പിള്ള ബസിനടിയിൽ തെറിച്ചു വീഴുകയായിരുന്നു. ബസിന്റ പിൻചക്രംതട്ടി തലയ്ക്ക് പരിക്കേറ്റ് സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം റയിൽവേയിൽ ജോലി ചെയ്തുവരുകയായിരുന്നു.അപകടം നടന്ന് അരകിലോമിറ്ററോളം പിന്നിട്ട ശേഷമാണ് അപകട വിവരം ബസ് ഡ്രൈവർ അറിഞ്ഞത്. ഭാര്യ: പ്രശാന്ത. മക്കൾ: രാഹുൽ, ശരണ്യ .മരുമകൻ സജിത്ത്.