മുരുക്കുംപുഴ : മുരുക്കുംപുഴ ലയൺസ് ക്ളബും മുരുക്കുംപുഴ കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രറിയും സംയുക്തമായി ഗാന്ധിജയന്തി ആഘോഷിച്ചു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പഴയ ഹോളിക്രോസ് ഹോസ്പിറ്റലിന് സമീപത്തുകൂടി മുരുക്കുംപുഴ റെയിൽവേ സ്റ്റേഷനിൽ പോകുന്ന റോഡ് സഞ്ചാരയോഗ്യമാക്കി. സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുരുക്കുംപുഴ ലയൺസ് ക്ളബ് പ്രസിഡന്റും കൾച്ചറൽ ഒാർഗനൈസേഷൻ ലൈബ്രററി പ്രസിഡന്റുമായ ലയൺ എ.കെ. ഷാനവാസ് നിർവഹിച്ചു. ലയൺ പ്രൊഫ എം. ബഷീർ, ലയൺ ജാദു, ലയൺ അബ്ദുൽ റഷീദ്, വി. വിജയകുമാർ, ലൈബ്രറേറിയൻ ജോർജ് ഫെർണാണ്ടസ് എന്നിവർ നേതൃത്വം നൽകി.