photo

നെടുമങ്ങാട് : നെടുമങ്ങാട് നഗരസഭ നടപ്പിലാക്കുന്ന ബാലസൗഹൃദ -ശിശുസൗഹൃദ നഗരസഭാ പദ്ധതി കുരുന്നുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം ആരോഗ്യം,വിദ്യാഭ്യാസം,ശുദ്ധജലം,ശുചീകരണം എന്നീ ജന്മാവകാശങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് ബാലസൗഹൃദ -ശിശുസൗഹൃദ നഗരസഭ.എല്ലാ വാർഡുകളിലും ബാലസഭകൾ രൂപീകരിക്കുമെന്ന് മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ സുരേഷ്‌കുമാർ അറിയിച്ചു.5 മുതൽ 18 വരെ പ്രായമുള്ളവരുടെ ശില്പശാല നഗരസഭ ടൗൺ ഹാളിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം സി.ജെ ആന്റണി ഉദ്‌ഘാടനം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ അദ്ധ്യക്ഷത വഹിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.കെ.ആർ.ഷൈജു പരിശീലനത്തിന് നേതൃത്വം നൽകി.കേരള സർവകലാശാല മുൻ സിന്റിക്കേറ്റംഗവും ആസൂത്രണ സമിതിയംഗവുമായ ഷിജുഖാൻ പദ്ധതി വിശദീകരിച്ചു.നഗരസഭ വൈസ് ചെയർപേഴ്‌സൺ ലേഖ വിക്രമൻ,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു,ആസൂത്രണസമിതിയംഗം എസ്.എസ് ബിജു,അക്കാദമിക് കൗൺസിലർ പി.ചക്രപാണി,ഗീതാകുമാരി,കൃഷ്ണകുമാർ,ടി.അർജുനൻ തുടങ്ങിയവർ ആശസയർപ്പിച്ചു.ജെ.ജസിം,ജയചന്ദ്രൻ, രവീന്ദ്രൻ,ഡോ.അഭിലാഷ് എന്നിവർ ക്ലാസ് നയിച്ചു.വാർഡുകളിൽ ബാലസഭ രൂപീകരണ തീയതി നിശ്ചയിച്ചു.ടി.ആർ സുരേഷ്‌കുമാർ സ്വാഗതവും ഗേൾസ് സ്‌കൂൾ പ്രിൻസിപ്പൽ ശരത്ചന്ദ്രൻ നന്ദിയും പറഞ്ഞു.